General

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്.

ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക.

ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.

ഇടുക്കി ജില്ലയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് എളുപ്പത്തിൽ ലഭിക്കാത്ത ഉന്നത നിലവാരത്തിലുള്ള അസ്ഥി-സംയുക്ത ചികിത്സയ്ക്കായി ഇപ്പോഴും വലിയൊരു വിഭാഗം ആളുകൾ ജില്ലക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. മികച്ച സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരും ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യകാരണമായത്.

ഈ പശ്ചാത്തലത്തിലാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അതുല്യമായൊരു മുന്നേറ്റം നടത്തുന്നത്. ഏറ്റവും പുതിയ ഓർത്തോപീഡിക് ടെക്നോളജികളും, പ്രവീണരായ ഓർത്തോ സർജൻമാരുടെയും ടീം ചേർന്ന് രൂപപ്പെടുത്തുന്ന സമഗ്ര പരിചരണ സംവിധാനത്തിലൂടെ, അസ്ഥി-സംയുക്ത ചികിൽസയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ബി‌എം‌എച്ചിന്റെ ലക്ഷ്യം. ഇനി മുതൽ ഇടുക്കി സ്വദേശികൾക്കും സമീപവാസികൾക്കും ദീർഘ ദൂര യാത്രകൾ ഒഴിവാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓർത്തോപീഡിക് ചികിത്സ ലഭ്യമാകും.

റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് സർജറിക്ക് വിധേയരാകാവുന്ന രോഗികൾ പ്രധാനമായും ദീർഘകാലമായുള്ള മുട്ടുവേദനയുള്ളവർ, പ്രാഥമിക ചികിത്സകൾക്ക് പ്രതികരണമില്ലാത്ത രോഗികൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് പോലുള്ള ക്ലിനിക്കൽ ഡയഗ്നോസുകൾ സ്ഥിരീകരിച്ചവർ, ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സം അനുഭവിക്കുന്നവർ (നടക്കുമ്പോഴും ചവിട്ടുമ്പോഴും ശക്തമായ വേദന അനുഭവപ്പെടുന്നവർ കൂടാതെ ഭാവിയിൽ ഗുണനിലവാരമുള്ള ജീവിതം കൈവരിക്കാനുള്ള ഉദ്ദേശത്തോടെ ശസ്ത്രക്രിയയെ സമീപിക്കുന്ന വിഭാഗത്തിൽപ്പെട്ട വർക്കുമാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

റോബോട്ടിക് സർജറി എന്നത് ശസ്ത്രക്രിയ മുഴുവനും ഒരു റോബോട്ട് ചെയ്യുന്നു എന്നതല്ല. പലരും ഇങ്ങനെ തെറ്റിദ്ധരിക്കാറുണ്ട്. വാസ്തവത്തിൽ, കൃത്യതയും ഉയർന്ന നിയന്ത്രണവും നൽകാൻ റോബോട്ടിക് സിസ്റ്റം ഒരു ഉപകരണമായി പ്രവർത്തിക്കുന്നു. എന്നാൽ തീരുമാനങ്ങളും ഓപ്പറേഷൻ നടത്തുന്നതും എപ്പോഴും ഒരനുഭവസമ്പന്നനായ സർജൻ തന്നെയാണ്.

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ, പ്രവീണ്യരായ ഓർത്തോ സർജൻമാരാണ് റോബോട്ടിക് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോക്താവായി ഉപയോഗിച്ച് ഉയർന്ന നിലവാരത്തിൽ സുരക്ഷിതവും ഫലപ്രദവുമായ ശസ്ത്രക്രിയകൾ നടത്തുന്നത്.

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ശസ്ത്രക്രിയകളുടെ വിജയത്തിന് പിന്നിൽ ഉള്ള ശക്തി, അനുഭവസമ്പന്നരായ ഓർത്തോ ടീമാണ്. ഡോ. ഒ.ടി. ജോർജ്, ഡോ. അനിൽ ജെ. തോമസ്, ഡോ. ജോസഫ് സ്റ്റീഫൻ, ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ഡോ. ജിജോ ഏ. ജെ., ഡോ. ക്രിസ്റ്റോ ജോസ്, ഡോ. അലക്സ് ടി. ജോൺസൺ, ഡോ. ഇജാസ് സിദ്ദിഖ് എന്നിവർ ഓർത്തോ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്നു.

“ടെക്നോളജി നമ്മുടെ കൈയിൽ ഒരു ശക്തിയേകുന്നു ഒപ്പം രോഗിയുടെ ജീവിതം മാറ്റുന്നതിന് അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള കൃത്യതയും കാരുണ്യവുമാണ് ചികിത്സയുടെ ആധാരമെന്ന്” ഓർത്തോ വിഭാഗം മേധാവി ഡോ. ഒ. ടി. ജോർജ് അഭിപ്രായപ്പെടുന്നു.

സമൂഹത്തിലെ എല്ലാവർക്കും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ട് മുൻപ് ഡോ. കെ. ജി. അലക്സാണ്ടറിന്‍റെ നേതൃത്വത്തിൽ കോഴിക്കോട്ട് തുടക്കംകുറിച്ച ബേബി മെമ്മോറിയൽ ആശുപത്രി ഇപ്പോൾ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മുൻനിരക്കാരാണ്. ഗുണനിലവാരവും പ്രതിബദ്ധതയും നിറഞ്ഞ സേവനത്തിന്‍റെ തുടർച്ചയാണ് തൊടുപുഴയിലെ ബേബി മെമ്മോറിയൽ ആശുപത്രി.

അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയ ഇവിടെ അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. മുപ്പതിൽ കൂടുതൽ സ്പെഷ്യാലിറ്റി – സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ, സർജിക്കൽ വിഭാഗങ്ങൾ ആശുപത്രിയുടെ ഭാഗമാണ്.

ഉയർന്ന റിസ്കുള്ള ഗർഭധാരണ പരിചരണം, 24*7 അടിയന്തിര വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ (എമർജൻസി ഒ.ടി ഉൾപ്പെടെ),ഐസിയു ബെഡുകൾ (എൻഐസിയു , പിഐസിയു ഉൾപ്പെടെ), 24 മണിക്കൂർ ആക്‌സിഡന്‍റ് ട്രോമ കെയർ യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഇന്‍റർവെൻഷനൽ കാർഡിയോളജി, കാത്ത് ലാബ്, ന്യൂറോസർജറി പ്രത്യേക ഒ.ടി, ഐസിയു വിഭാഗം എന്നിവ പൂർണസജ്ജമാണ്.

കൂടാതെ, ന്യൂറോളജി ആൻഡ് സ്ട്രോക്ക് ക്ലിനിക്ക്, ഇഇജി, സ്ലീപ് സ്റ്റഡി തുടങ്ങി ന്യൂറോ ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ഡയാലിസിസ് യൂണിറ്റ്, സിടി ആൻഡ് എംആർഐ സ്കാനിങ്, 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആംബുലൻസ്, ഫാർമസി, ലബോറട്ടറി, ബ്ലഡ് സെന്‍റർ എന്നിവയും ശ്രദ്ധേയം. നൂറിലേറെ വരുന്ന പരിചയസമ്പന്നരായ വിദഗ്ധ ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ആശുപത്രിയെ വേറിട്ടതാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *