Moonnilavu

റോബോട്ടിക് കാറിനെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കി വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

മൂന്നിലവ്: വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബോട്ടിക് കാറും പങ്കാളിയായി. കൈറ്റ് വഴി സ്കൂളുകളിൽ വിതരണം ചെയ്ത അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത അഡോൺ ജെ സൈജു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ റോബർട്ട് കാറാണ് മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയത്.

ലഹരിക്ക് വിട എന്ന മുദ്രാവാക്യം വഹിച്ചുകൊണ്ട് മൂന്നിലവ് ടൗണിലെ നിരത്തിലൂടെ നീങ്ങിയ കുഞ്ഞൻ കാർ എല്ലാവരിലും കൗതുകമുണർത്തി. ലഹരി വിമുക്തമായ നവസമൂഹ സൃഷ്ടിക്കായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബർട്ട്സ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയാണ് തങ്ങളെ ഈ ഒരാശയത്തിലേക്ക് കൊണ്ടുവന്നതെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറഞ്ഞു.

ഇതോടൊപ്പം ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഗാനവും വാകക്കാട് സ്കൂളിൻ്റെതായി കുട്ടികൾ ടെക്നോളജിയുടെയും മൾട്ടിമീഡിയയുടെയും സഹായത്തോടെ ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പിറ്റിഎ പ്രസിഡൻ്റ് അനൂപ് ഇളംതുരുത്തിയിൽ, കൈറ്റ് മിസ്ട്രസുമാരായ ദിവ്യ കെ ജി, അനു അലക്സ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *