കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസ് ഇന്നലെ പുലര്‍ച്ചെ കല്ലായി ഭാഗത്ത് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രമം നടത്തിയത്.
ബാത്ത്റൂമിലേക്കുപോകാന്‍ ഡോറിനടുത്തെത്തിയ വീട്ടമ്മയെ പ്രതി തള്ളിയിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ പ്രതിയും താഴേക്ക് വീണെങ്കിലും, ഉടന്‍ എഴുന്നേറ്റ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.
തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബാഗില്‍ ഉണ്ടായിരുന്ന 8,500 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.