Crime

അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് റിട്ടയേഡ് അധ്യാപകന്‍ പിടിയില്‍

കോട്ടയം :അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാൾ പിടിയിലായത്. പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്.

സെക്രട്ടറിയേറ്റിലെ ജീവനക്കാരന് നൽകാൻ വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *