Pala

പാലാ ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

പാലാ: കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. പുതിയ ശാസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്താല്‍ മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭാശയ മുഴയാണ് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്.

ഡോ -തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ, സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങള്‍ ഇവിടെ ലഭ്യമാക്കിയത്.

സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞത് 50,000 രൂപ ചിലവ് വരുന്ന സര്‍ജറിയാണ് ജനറല്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം നടത്തിയത്.

നിര്‍ണായകമായ ഒരു കാല്‍വയ്പാണ് സര്‍ജറി വിഭാഗം നടപ്പാക്കിയതെന്നും ഇത്തരം സങ്കീര്‍ണ്ണമായ കൂടുതല്‍ ശാസ്ത്രക്രിയകള്‍ ഇനിയും നടത്തുവാന്‍ കഴിയുമെന്നും നിര്‍ധന രോഗികള്‍ക്ക് ഇത് ആശ്വാസമാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *