Ramapuram

ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രാമപുരം: യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ഫാദർ Joanny Kuruvachira നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മാർസ്ലീവ മെഡിസിറ്റി ക്ലിനിക്കൽ എഡ്യൂക്കേറ്റർ എം എസ് നീതു ജോർജ് കുട്ടികൾക്കായി സെമിനാർ നയിച്ചു. അടിയന്തരഘട്ടങ്ങളിൽ പകച്ചു നിൽക്കാതെ ഒരു ജീവൻ രക്ഷിക്കാൻ നാം കൈക്കൊള്ളേണ്ട മാർഗങ്ങളെക്കുറിച്ച് വളരെ വ്യക്തമായി കുട്ടികളെ ബോധവൽക്കരിക്കാൻ ഇതിലൂടെ സാധിച്ചു.

ചടങ്ങിൽ രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി ലയൺ രമേശ് ആർ, അഡ്മിനിസ്ട്രേറ്റർ ലയൺ മനോജ് കുമാർ മുരളീധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *