Pala

രാമപുരം മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ കാസിൽദ -മെഗാ ഷോ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ

പാലാ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ നാക് എ ഗ്രേഡ് ‘ കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാർ ആഗസ്തീനൊസ് കോളേജിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാർത്ഥം മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് കാസിൽദ എന്ന മെഗാ ഷോ നടത്തപ്പെടുന്നു.

രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് നൃത്ത,സംഗീത, നാടകാവിഷ്കാരമായ കാസിൽദ സംഘടിപ്പിക്കുന്നത്.

കോളേജ് വിദ്യാർഥികളുടെ ഒന്നര മണിക്കൂർ ദൈർഖ്യമുള്ള ഗാനമേളക്കും നൃത്ത ശിൽപ്പത്തിനും ശേഷം പാലാ കമ്മ്യൂണിക്കേഷന്സിന്റെ വിഖ്യാത നാടകം ജീവിതം സാക്ഷി പ്രദർശിപ്പിക്കപ്പെടുന്നു. അറുപതോളം കലാകാരൻമാർ മെഗാ ഷോയിൽ അണിനിരക്കുന്നു.

മധ്യകേരളത്തിൽ കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതു ഇടത്തിൽ നടത്തപ്പെടുന്ന ആദ്യ പരിപാടിയാണിത്. എല്ലാ വർഷവും ഭവന നിർമ്മാണ പദ്ധതിയിലൂടെ കോളജ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി ടി എ യുടേയും നേതൃത്വത്തിൽ നിരവധി പേർക്ക് വീടുകൾ വേച്ച് നൽകുന്നുന്നുണ്ട്. ഭവനങ്ങൾ നിർമ്മിച്ചുനൽകുന്നതിന്റെ തുടർച്ചയായാണ് ഈ ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്.

പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരത്തൻ, കലാ സാംസ്‌കാരിക നേതാക്കൾ മാതാപിതാക്കൾ വിദ്യാർഥികൾ എന്നിവർ മെഗാഷോയിൽ പങ്കെടുക്കും. പ്രവേശനം പാസ്സ് മൂലമാണ്.


കോളജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, പ്രോഗ്രാം ജെനെറൽ കൺവീനർ .ഫാ ജോസഫ് ആലഞ്ചേരി, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പിൽ, പ്രകാശ് ജോസഫ് , മനോജ് സി ജോർജ് , കിഷോർ, തോംസൺ കെ അഗസ്റ്റിൻ, ഷിബു വിൽഫ്രഡ് എന്നിവർ നേതൃത്വം നൽകും.

ബി ബി എ, ബി സി എ, ബി കോം, ബി എ, ബി എസ് സി ഇലക്ട്രോണിക്സ്, ബി എസ് സി ബയോടെക്നോളജി എന്നീ യു ജി കോഴ്സുകളും എം എസ് ഡബ്ലിയു, എം എ എച്ച് ആർ എം, എം കോം, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ്, ബയോ ടെക്നോളജി, എം എ ഇംഗ്ളീഷ് തുടങ്ങിയ പി ജി കോഴ്സുകളും കോളേജിൽ നടത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *