രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം സെന്റ് അഗസ്റ്റിൻസ് ഫൊറാന പള്ളിക്ക് സൗജന്യമായി നൽകിയ കൊതമ്പാനാനിയിൽ പത്രോസ് അച്ചന്റെ 70 ആം ചരമവാർഷികം കോളേജിന്റെ നേത്രത്വത്തിൽ ആചരിച്ചു.
ചരമവാർഷികത്തോടനുബന്ധിച്ച് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വച്ച് വിശുദ്ധകുർബാനയും തുടർന്ന് ശ്രാദ്ധവും നടത്തപ്പെട്ടു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോളേജ് സ്റ്റാഫ് അംഗങ്ങളും ഇടവകാംഗങ്ങളും പങ്കെടുത്തു.