കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
Related Articles
കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി. മൻവേഷ് സിങ് സിദ്ദുവാണ് പൊതുനിരീക്ഷകൻ. ഗൗതമി സാലിയാണ് പൊലീസ് നിരീക്ഷക. വിനോദ് കുമാറാണ് ചെലവ് നിരീക്ഷകൻ. പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ധുവും പൊലീസ് നിരീക്ഷക ഗൗതമി സാലിയും വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം.
ഫ്രാൻസിസ് ജോർജിൻ്റെ അപരൻമാരുടെ പത്രിക തള്ളി
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽസ്ഥാനാർത്ഥികളായി നോമിനേഷൻ നൽകിയ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രികയാണ് തള്ളിയത്. പത്രിക സമർപ്പണത്തിലെ അപാകതകൾ പരിഗണിച്ചാണ് ഇരുവരുടെയും പത്രിക തള്ളിയത്. നാമനിർദ്ദേശ പത്രികയിൽ പിൻതാങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ്.
കോട്ടയം മെഡിക്കൽ കോളജിന് സമീപം അടിപ്പാത നാളെ തുറക്കും
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർമിച്ച ജില്ലയിലെ ആദ്യത്തെ അടിപ്പാത നാളെ നാടിനു സമർപ്പിക്കും. രാവിലെ 10നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. ആശുപത്രിയിൽ എത്തുന്നവർക്ക് റോഡ് കടക്കാൻ സുരക്ഷിതമാർഗം എന്ന നിലയിലാണ് ഭൂഗർഭപാത. മന്ത്രി വി.എൻ.വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരാണ് ആശയത്തിനു പിന്നിൽ. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് പാത തുടങ്ങുന്നത്. Read More…