അരുവിത്തുറ: അന്തർ ദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ചാമ്പ്യൻമാരായി. തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന മത്സരത്തിലാണ് സെന്റ് ജോർജ് കോളേജ് മറ്റ് ആറ് കോളജുകളെ പിന്തള്ളി ജേതാക്കളായത്.
കോളേജിനെ പ്രതിനിധീകരിച്ച് ഫുഡ് സയൻസ് വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്.
ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെന്റ് ജോർജ് കോളേജിലെ തന്നെ കെവിൻ തോമസ്, ഹനിയേൽ ഷാജി , അഗസ്റ്റിൻ വടക്കേൽ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി. ഈ വിഭാഗത്തിൽ മൂന്നാർ കേറ്ററിംഗ് കോളജിനാണ് ഒന്നാം സ്ഥാനം.