ഈരാറ്റുപേട്ട : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഈരാറ്റുപേട്ട മേഖലാ തല രൂപീകരണ യോഗം സംഘടനയുടെ പൂഞ്ഞാർ ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ആസീഫ് മുണ്ടക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ബി ഫെസൽ, വി.എച്ച് സിറാജ്, വിഷ്ണു ശശിധരൻ മാഹിൻ സലിം, സലിം കുളത്തിപ്പടി, റഫീഖ് പേഴുംങ്കാട്ടിൽ, റയീസ് പടിപ്പുരയ്ക്കൽ, തൂമ ഷെരീഫ്, സ്വദ്ഖ് ഇളപ്പുങ്കൽ, അമീൻ പാറയിൽ, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് വി.എച്ച് സിറാജ് , വൈസ് : പ്രസിഡൻ്റ് റഫീഖ് പേഴുംങ്കാട്ടിൽ, സെക്രട്ടറി അമീൻ പാറയിൽ , ജോയിൻ്റ് സെക്രട്ടറി സലിം കുളത്തിപ്പടി എന്നിവരെ തെരഞ്ഞെടുത്തു.