Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം ഒരുക്കുന്ന സൗജന്യ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 മാർച്ച് 23, 24, 25 തീയ്യതികളിൽ ആശുപത്രിയിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, രജിസ്ട്രേഷൻ, ഡിജിറ്റൽ എക്സ് റേ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും.

പ്രോസ്റ്റേറ്റ് ലേസർ ചികിത്സ സൗകര്യവും ഉണ്ടാകും. കൂടാതെ ലാബ് പരിശോധനകൾ, സി ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനിംഗ്, സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 87146 08594, 82810 01025 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻ‌കൂർ ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *