Jobs

പ്രോജ്ക്ട് അസിസ്റ്റന്റ് നിയമനം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

സംസ്ഥാന സാങ്കേതിക പരിക്ഷാ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്യസല്‍ പ്രാക്ടീസ്(ഡി.സി.പി)/ ഡിപ്ലാമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ് മെന്റ് പാസ്സായിരിക്കണം, അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കുകയും വേണം.

പ്രായപരിധി 2024 ജനുവരി 1 ന് 18 നും 30 നും ഇടയില്‍, എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കുന്നതാണ്. യോഗ്യരായ അപേക്ഷകര്‍ തൊഴില്‍ പരിചയം/യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 26.10.2024, (ശനിയാഴ്ച) വൈകുന്നേരം 05.00 മണിക്ക് മുന്‍പ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാലിലോ ലഭിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *