പൂഞ്ഞാർ: പൂഞ്ഞാർ പള്ളി അങ്കണത്തിലേക്ക് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നപ്പോൾ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരിയെ അപകടപ്പെടുത്താൻ ശ്രമിച്ചതിലും ആരാധനാലയവും പരിസരവും അസ്വസ്ഥ മേഖലയാക്കിയതിലും കേരള കോൺഗ്രസ് ( എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പ്രതിഷേധം രേഖപ്പെടുത്തി.
കക്ഷി രാഷ്ട്രീയത്തിനതീതമായും, ജാതി,മത, വർണ്ണ ചിന്തകൾക്കപ്പുറമായും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നുംഅവിടെ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഭംഗം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
പോലീസും സഭാ സമൂഹവും ജാഗ്രത പാലിച്ചത് കൊണ്ട് സാമൂഹ്യവിരുദ്ധർക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ കഴിഞ്ഞത് മാതൃകാപരമാണ്. ഈ വിഷയം രാഷ്ട്രീയ വർഗീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കാൻ പൊതുസമൂഹവും ബദ്ധശ്രദ്ധരാവണമെന്നും പ്രൊഫ. ലോപ്പസ് മാത്യു അഭ്യർത്ഥിച്ചു.