പാലാ: പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി നടത്തുന്ന പ്രീമിയർ സ്കൂൾ ട്രെയിനിങ് പ്രോഗ്രാമിന്റെ വാർഷികവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു. പാലാ സെൻറ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവ്വഹിച്ചു.
കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ചെയർമാൻ ശ്രീ സന്തോഷ് തോമസ്,സെക്രട്ടറി ശ്രീ ജോജി എബ്രഹാം,മുൻ ചെയർമാൻ ശ്രീ സാബു മാത്യു. ശ്രീ ജോബി മാത്യു തുടങ്ങിയവർ സംസാരിച്ചു. ‘പഠിക്കാം, പ്രവർത്തിക്കാം, മുന്നേറാം’ എന്ന വിഷയത്തിൽ ഡോ. റോബിൻ തോമസ് ക്ലാസ് നയിച്ചു.