Blog

കോണ്‍ഗ്രസിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

കോട്ടയം: ഉമ്മന്‍ചാണ്ടി ആശ്രയ കരുതല്‍ പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെയും, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നയിക്കുന്ന സമരാഗ്‌നി ജാഥയുടെയും പ്രചരണത്തിനായി അമയന്നൂര്‍ മെത്രാഞ്ചേരി, പൂതിരി ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു.

ചുരുങ്ങിയ സമയംകൊണ്ട് അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ മണ്ഡലത്തില്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായവരാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രദേശത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന് അധികൃതര്‍ അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി നാഗമറ്റം, ആശ്രയ കോര്‍ഡിനേറ്റര്‍ ജോയ്സ് കൊറ്റത്തില്‍, ജോര്‍ജ്ജുകുട്ടി സക്കറിയ, പി.ടി എബ്രഹാം പാറയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *