Poonjar

ഭവന നിർമ്മാണത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

പൂഞ്ഞാർ: ഭവന നിർമ്മാണത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് കൊഴുവൻമാക്കൽ അവതരിപ്പിച്ചു. 16.17 കോടി രൂപ വരവും 15.81 കോടി രൂപ ചെലവും 36.22 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ഭവന പദ്ധതികൾക്കായി 64.20 ലക്ഷം രൂപയും കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 51 ലക്ഷം രൂപയും ആയുർവ്വേദ, ഹോമിയോ ആശുപത്രികൾക്കയി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയിൽ 40 ലക്ഷം രൂപയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 29 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്പാദന മേഖലയിൽ 94.90 ലക്ഷം രൂപയും കാർഷിക മേഖലയിൽ 10.50 ലക്ഷം രൂപയും ഉല്പാദന മേഖലയിൽ 94.90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പശ്ചാത്തല മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.33 കോടി രൂപയും വയോജന പദ്ധതികൾക്കായി 4.97 ലക്ഷം രൂപയും, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പദ്ധതികൾക്കായി 16 ലക്ഷം രൂപയും

സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം, സ്‌കൂൾ അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്കായി 10 ലക്ഷം രൂപയും അങ്കണടികൾക്കായി 36 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വനിതാ ഉത്പാദന വിതരണകേന്ദ്രം പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *