പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന് (5.12..2025) ഉച്ച കഴിഞ്ഞ് 3 മണിക്ക് ബഹു. വികാരി ജനറാൾ റവ. മോൺ.സെബാസ്റ്റ്യൻ വേത്താനത്തിന്റെ മുഖ്യ കർമികത്വത്തിലും, കോർപ്പറേറ്റ് മാനേജർ ബഹു. ഫാ. ജോർജ് പുല്ലുകാലയിൽ സ്കൂൾ മാനേജർ ബഹു. ഫാ. പനയ്ക്കക്കുഴി മുൻ മാനേജർ ഫാ. മാത്യു കടുക്കുന്നേൽ എന്നീ മഹത് വ്യക്തികളുടെ സാന്നിധ്യത്തിലും നടത്തപ്പെടുന്നു.
1947 ജൂൺ 19 ന് ജന്മം കൊണ്ട പൂഞ്ഞാർ സെന്റ് ജോസഫ് യു.പി. സ്കൂൾ 78 വർഷത്തിന് ശേഷം ഒരു പുതുമുഖമായ് മാറുകയാണ്. അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നേകുന്ന വിവര സാങ്കേതിക വിദ്യയുടെയും പ്രഗത്ഭരായ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ പുതിയ മികവു തെളിയിക്കുന്ന കുട്ടികളുടെയും അധ്യാപകരുടെയും പഠന കളരിയാണ് പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂൾ.





