ഈരാറ്റുപേട്ട: നാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവം ജനുവരി 6 മുതൽ 13 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മങ്കുഴി ക്ഷേത്രം പൂർണ്ണമായും കൃഷ്ണശിലയിലും ദേവ വ്യക്ഷങ്ങളിലും ചെമ്പിലും ഉത്തമമായ നിർമ്മിച്ച് പുനപ്രതിഷ്ഠ നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ തിരുവത്സവമാണ് നടത്തുന്നത്.
ജനുവരി 6, തൃക്കൊടിയേറ്റും ജനുവരി 12 ന് പള്ളിവേട്ട താലപ്പൊലിയും, ജനുവരി 13 ന് ആറാട്ടും നടത്തുമെന്ന് പ്രസിഡൻ്റ് എം.ആർ ഉല്ലാസ്, വൈസ് പ്രസിഡൻ്റ് വി. ഹരിദാസ്, സെക്രട്ടറി വി.എസ് വിനു, കമ്മിറ്റി കൺവീനർ കെ.ആർ വിശ്വംഭരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.