പൂഞ്ഞാർ: ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിൽ എവിടെയും കാർബണിന്റെ അതിപ്രസരം അതിവേഗം ഉണ്ടാവുന്ന കാലഘട്ടത്തിലും പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ മാറ്റവും മുൻകൂട്ടി കണ്ടുകൊണ്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കോളേജിന്റെ 10 ഏക്കർ ഭൂമിയിൽ ആയിരം 15 ഇനത്തിലുള്ള വിവിധ തരത്തിലുള്ള ബിഗ് ബാസ്ക്കറ്റ് തൈകൾ നടുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെ ആയിരം കുഴികൾ യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് കോട്ടയം ഹരിത കേരളം മിഷൻ നേതൃത്വം നൽകിക്കൊണ്ട് കുഴിക്കുകയും ചെയ്തിരുന്നു.
പിന്നീട് കോട്ടയം ഹരിത കേരളം മിഷന്റെ ഓഫീസിൽ നിന്നും കൊടുത്ത പ്രത്യേക അഭ്യർത്ഥന മാനിച്ചുകൊണ്ട് കോട്ടയം സോഷ്യൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ആയിരം ബിഗ് ബാസ്ക്കറ്റ് തൈകൾ ഈ കോളേജിലേക്ക് നൽകുകയും ചെയ്തിരുന്നു.
ഈ ഓരോ പ്രവർത്തനങ്ങളും നടക്കുമ്പോഴും തദ്ദേശസ്വയംഭരണ വകുപ്പ്, വനം വകുപ്പ്, ഭൂമിക എന്ന പരിസ്ഥിതി സംഘടന എന്നിവരുടെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടായിരുന്നു.
പ്രാഥമിക ഘട്ടത്തിൽ തന്നെ കോട്ടയം ഹരിത കേരളം മിഷന്റെ ജില്ല കോഡിനേറ്റർ ഐസക് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.വി രാജേഷ് എന്നിവർ കൂടിക്കാഴ്ച നടത്തുകയും കോളേജിൽ ആയിരം ബിഗ് ബാസ്ക്കറ്റ് തൈകൾ നടുന്ന കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
കൂടാതെ “കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ എന്ന പദ്ധതി ” ഈ ക്യാമ്പസിൽ നടപ്പിലാക്കുവാനും കോട്ടയം ജില്ലയിലെ ആദ്യത്തെ ജൈവവൈവിധ്യ ക്യാമ്പസാക്കി ഈ കോളേജിനെ മാറ്റുവാനും തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ആണ് സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തിലെ എം എസ് ഡബ്ലിയു ആദ്യ വർഷ വിദ്യാർത്ഥികൾ ഭൂമിക എന്ന പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വരികയും കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ നടുവാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്.
ക്യാമ്പ് കോഡിനേറ്റർ അലീന ജോഷി കോളേജ് പ്രിൻസിപ്പൽ എംവി രാജേഷിന്റെ കൈയിൽനിന്ന് വൃക്ഷം ഏറ്റുവാങ്ങുകയും ക്യാമ്പ് കോഡിനേറ്റർ ജസ്റ്റിൻ സാർ,സെക്ഷണൽ ഫോറസ്റ്റ് ഓഫീസർ സുരേഷ് വി, ഭൂമികയുടെ ഭാരവാഹി എബി ഇമ്മാനുവൽ,ക്യാമ്പ് കോഡിനേറ്റർ മിഥുൻ പോൾ, പൂഞ്ഞാർ എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് കോഡിനേറ്റർമാരായ ആർച്ച, മഹേഷ് ഹരിത കേരളം മിഷന്റെ റിസോഴ്സ് പേഴ്സൺമാരായ വിഷ്ണു പ്രസാദ് ഇ പി സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു.
ഈ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിൽ സെന്റ് ജോസഫ് കോളേജിലെ എം എസ് ഡബ്ലിയു വിദ്യാർത്ഥികളുടെ കലാപരിപാടികളും പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തുകയും ചെയ്തു.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ടൂറിസ്റ്റ് പ്രദേശങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളെയും പരിസ്ഥിതി യുവജന വിദ്യാർത്ഥി സംഘടനകളെയും യോജിപ്പിച്ചുകൊണ്ട് ഈരാറ്റുപേട്ട ബ്ലോക്ക് കേന്ദ്രീകരിച്ച് ശക്തമായി നടന്നു പോകുന്നുണ്ട്.