പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് ജോസ് കരിയാപുരയിടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാവിയോ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.
സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ വികസനസദസ് റിസോഴ്സ് പേഴ്സൺ എസ്.കെ. ശ്രീനാഥും പഞ്ചായത്തുതല നേട്ടങ്ങളുടെ അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവലും നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ആർ. മോഹനൻ നായർ, സുശീല മോഹനൻ, ബിനു അശോകൻ, എം.ആർ.രഞ്ജിത്ത് , ബിന്ദു അജി, വിഷ്ണു രാജ്, സി. ജി. സുരേഷ് , ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എൻ. സജീന എന്നിവർ പങ്കെടുത്തു.





