Kottayam

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തിരുന്നു.

14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു.

തുടർന്ന് രാജേഷിനായി പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്. അതേസമയം രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *