General

വൃത്തിയുടെ കാഴ്ച ഒരുക്കി ചിത്രപ്രദർശനം

മുരിക്കുംവയൽ: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ ശുചിത്വ മിഷൻ കാഴ്ച്ച എന്ന പേരിൽ സ്കൂൾ കുട്ടികൾക്കായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉൽഘാടനം മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ പി കെ പ്രദീപ് അധ്യക്ഷത വഹിച്ചു.

ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് ജി ഇ ഒ അജേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡിജെ സതീഷ്, ഹെഡ് മിസ്ട്രസ് സ്മിത എസ് നായർ സീനിയർ അധ്യാപകൻ രാജേഷ് എം പി,പി ടി എ പ്രസിഡന്റ് കെ ടി സനൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ബി ശുചിത്വ മിഷൻ ആർ പി സജിമോൻ, അനന്ദു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *