പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാദിന വാർഷികം 2024 ജനുവരി 29, 30 തീയതികളിൽ. വിശേഷാൽ പൂജകൾ, ക്ഷേത്രാചാരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി വിപുലമായി അഘോഷിക്കുകയാണ്.
പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം പോഷക സംഘടനകളായ വനിതാ സംഘം , യൂത്ത് മൂവ്മെന്റ്,സൈബർ സേന, മൈക്രോ ഫിനാൻസ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉൽസവചടങ്ങുകളും മറ്റ് കലാപരിപാടികളും നടത്തപ്പെടുന്നു.
കാര്യപരിപാടികൾ:
29-01-2024 തിങ്കൾ ഒന്നാം ദിവസം :രാവിലെ 6 മണിക്ക് നടതുറക്കൽ, 6.15 AM ന് കൊടിയേറ്റ്,6.30 AM ന് അഖണ്ഡനാമജപം, ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദമൂട്ട്,വൈകുന്നേരം 5.30 ന് വിളക്ക് പൂജ, 6.30 PM ന് അഖണ്ഡനാമജപസമർപ്പണം,6.30 PM ന് ദീപാരാധന.
30 -01-2024 ചൊവ്വ രണ്ടാം ദിവസം: രാവിലെ 5.30 ന് നിർമാല്യദർശനം,6 AM ന് ഉഷപൂജ,6.30 AM ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,8.30 AM ന് പ്രാസാദ ശുദ്ധിക്രിയകൾ, 10 AM മുതൽ കലശാഭിഷേകം,തുടർന്ന് ഉച്ചപൂജ, ഉച്ചക്ക് 1 മണിക്ക് മഹാ പ്രസാദമൂട്ട്, 5.30 PM ന് താലപ്പൊലി ഘോഷയാത്രയും മയൂര നൃത്തവും,താലപ്പൊലി ഘോഷയാത്രയ്ക്ക് ദീപം പകരുന്നത് ഒ എം സുരേഷ് ഇട്ടിക്കുന്നേൽ , ചെയർമാൻ മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ, 6.30 PM ന് ദീപാരാധന, 7.00 PM ന് ആകാശ വിസ്മയം വെടിക്കെട്ട്, 7.15 PM ന് കുട്ടികളുടെ കലാപരിപാടികൾ,8.00 PM ന് ശ്രീ പാർവതി തിരുവാതിരകളി സംഘം പാതാമ്പുഴ അവതരിപ്പിക്കുന്ന തിരുവാതിര. 8.30 PM ന് മെലഡി വോയ്സ് കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്ന കരൊക്കെ ഗാനമേള.
ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബാബു നാരായണൻ തന്ത്രികൾ മേൽശാന്തി അജേഷ് ശാന്തികൾ എന്നിവർ നേതൃത്വം നൽകും. ക്ഷേത്ര ഉൽസവത്തിന് പ്രസിഡൻ്റെ പ്രഭാകരൻ മരുതു തറ , വൈസ് പ്രസിഡൻ്റെ രാജു കോട്ടുക്കുന്നേൽ, സെക്രട്ടറി മനോജ് പുന്നോലിൽ , ഉൽസവ കമ്മറ്റി കൺവീനർ കെ എസ് രാജു കീന്തനാ നിക്കൽ , ഉൽസവ കമ്മറ്റി ഖജാൻജി ശശി പുന്നോ ലിലിൽ, വനിതാസംഘം കേന്ദ്ര സമിതിയംഗം സ്മിതാ ഷാജി പാറയടിയിൽ , പ്രസിഡൻ്റ് സുജ ശശി പുന്നോലിൽ , സെക്രട്ടറി ലാലി കതിരോലിക്കൽ , വനിതാ സംഘം വൈസ് പ്രസിഡന്റ് രാജി കുന്നേൽ യൂണിയൻ കമ്മറ്റിയംഗം പത്മിനി രാജശേഖരൻ , യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് അഷ്ടമി രാജ് കോട്ടുക്കുന്നേൽ വൈസ് പ്രസിഡന്റ് രേവതി കതിരോലിക്കൽ , സെക്രട്ടറി രഞ്ജിത്ത് ആർ ഈഴവർ വയലിൽ , ജോയിൻ്റ് സെക്രട്ടറി ദേവിക പുന്നോലിൽ യൂണിയൻ കമ്മറ്റി യംഗം രതീഷ് ആർ ഈഴവർ വയലിൽ സൈബർ സേന യൂണിയൻ കൗൺസിലർ രഞ്ജിത്ത് ആർ എന്നിവർ ഉൽസവാഘോഷത്തിന് നേതൃത്വം നൽകും.