Kanjirappally

പാറത്തോട് – പാലപ്ര റോഡിന് 8 കോടി രൂപയുടെ ഭരണാനുമതി

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ 1,2,3,18,19 വാർഡുകളിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡായ പാറത്തോട് – ചിറ- പാലപ്ര- പാറക്കൽ- പാലപ്ര ടോപ്പ് -വേങ്ങത്താനം റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ച് ബി എം ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് യാത്രയ്ക്ക് ഏറെ ദുഷ്കരമായി തീർന്നിരുന്നു. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങളുടെയും കൂടാതെ പാലപ്ര ഭഗവതി ക്ഷേത്രം, പാലപ്ര വിമല മാതാ ദേവാലയം, തുടങ്ങിയ ആരാധനാലയങ്ങളിലേക്ക് അടക്കമുള്ള യാത്ര മാർഗവുമായ ഈ റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു.

സ്ഥല ലഭ്യതയുള്ള ഭാഗങ്ങളിൽ വീതി കൂട്ടുകയും , വളവുകൾ നിവർത്തുകയും, ഓട നിർമ്മാണം, സംരക്ഷണഭിത്തി, റോഡ് സുരക്ഷിതത്വ ക്രമികരണങ്ങൾ ഇവയൊക്കെ ഉൾപ്പെടുത്തി റോഡ് ആധുനിക നിലവാരത്തിൽ പുനർ നിർമ്മിക്കുകയും തുടർന്ന് ബി എം& ബി സി നിലവാരത്തിൽ പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റീ ടാറിങ് നടത്തി മികച്ച രീതിയിൽ ഗതാഗത സൗകര്യം ഒരുക്കുമെന്നും എംഎൽഎ കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *