പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനു ഇന്ന് കൊടിയേറും. എട്ടിനാണ് പ്രധാന തിരുനാൾ. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്.
ഇന്ന് വൈകിട്ട് 4.30നു ളാലം പഴയ പള്ളിയിൽ കുർബാന. തുടർന്ന് 5.30നു തിരുനാൾ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. 6 നു കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്.
നാളെ മുതൽ 6 വരെ ദിവസവും രാവിലെ 5.30നു കുർബാന, ലദീഞ്ഞ്. വൈകിട്ട് 5.30നു ജപമാല. 6നു കുർബാന, സന്ദേശം, ലദീഞ്ഞ്. 7ന് 5.30നു കുർബാന, ലദീഞ്ഞ്. 7.30ന് അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. 8നു സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി.
ഉച്ചകഴിഞ്ഞ് 2.30നു ബൈബിൾ ടാബ്ലോ മത്സരം, 3നു ടൂവീലർ ഫാൻസിഡ്രസ് മത്സരം, 3.30നു ജൂബിലി സാംസ്കാരിക ഘോഷയാത്ര, വൈകിട്ട് 5നു കുർബാന, 6 ന് പ്രദക്ഷിണം. 9.15നു സമാപന പ്രാർഥന.പ്രധാന തിരുനാൾ ദിനമായ 8ന് 6.30നു കുർബാന, സന്ദേശം, ലദീഞ്ഞ്. 9.15നു പ്രസുദേന്തി സംഗമം, സമർപ്പണം.
10നു തിരുനാൾ കുർബാന, സന്ദേശം-ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. 2നു കുർബാന, സന്ദേശം, വൈകിട്ട് 4ന് ആഘോഷമായ പട്ടണ പ്രദക്ഷിണം, രാത്രി 8.45 നു സമാപനാശീർവാദം, തുടർന്ന് സമ്മാനദാനം.9ന് 5.30നു കുർബാന, 11.15 നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.