Pala

പാലാ സെന്റ് തോമസ് റ്റി.റ്റി.ഐയില്‍ വായനാവാരത്തിന് പ്രൗഢ ഗംഭീര തുടക്കം

പാലാ: കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പി.എൻ പണിക്കറുടെ സ്മരണാർത്ഥം വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനാവാരത്തിന് തുടക്കം കുറിച്ചു. വായനാവാരം പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഫാ.ക്രിസ്റ്റി പന്തലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി.ജെ സന്നിഹിതനായിരുന്നു.

വായനാദിനാഘോഷം കോഡിനേറ്റർമാരായ സി.ദീപ്തി, സി.ജോയല്‍, ആൻസമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് വായനാ മരം, പുസ്തക പരിചയം, കഥാ-കവിത ശില്പശാലകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *