Pala

പാലാ ഡിപ്പോയുടെ കൊന്നക്കാട്, പാണത്തൂർ സർവ്വീസ് കർ ഇനി എല്ലാ ദിവസവും ഓടേണ്ടെന്ന് മാനേജ്മെൻ്റ് ; മറ്റ് സർവീസ് ലോബികൾക്കായുള്ള ഒത്തുകളിയെന്ന് പാസഞ്ചേഴ് അസോസിയേഷൻ

പാലാ: പാലാ ഡിപ്പോയിൽ നിന്നുള്ള ജനപ്രിയ മലബാർ സർവ്വീസുകൾക്ക് മാനേജ്മെൻ്റിൻ്റെ പുട്ട്’ – ഇനി മുതൽ എല്ലാ ദിവസവും അങ്ങനെ പാലാക്കാർ കൊന്നക്കാടിനും പാണത്തൂർക്കും പോവേണ്ടെന്നാണ് ഉത്തരവ്.

ഇനി ആഴ്ച്ച അവസാനം മാത്രം ഈ സർവ്വീസുകൾ ഓടിച്ചാൽ മതിയെന്നാണ് കല്പന. കെ.എസ്.ആർ.ടി.സി സൈറ്റിൽ നിന്നും ഷെഡ്യൂൾ ഒഴിവാക്കുകയും ചെയ്തു. പാലാ- പെരിക്കല്ലൂർ സർവ്വീസും ആഴ്ച്ചയിൽ അവസാനം മാത്രമാക്കി പിന്നീട് പൂർണ്ണമായും നിർത്തലാക്കുകയായിരുന്നു.

നേരത്തെ അമ്പായത്തോട്, പഞ്ചിക്കൽ സർവ്വീസുകളും ഇങ്ങനെ നിർത്തൽ ചെയ്തവയിൽ ഉൾപ്പെടുന്നു. സൂപ്പർ ക്ലാസ്സ് ടേക്ക് ഓവർ സർവ്വീസുകൾ മുടക്കം കൂടാതെ നടത്തണമെന്നുള്ള ഉത്തരവുകൾക്ക് വിരുദ്ധമാണ് അധികൃതരുടെ ഈ നടപടി.

രണ്ട് ദ്വീർഘ ദൂരസർവ്വീസുകൾ കൂടി ഇല്ലാതായതോടെ വൻ തുക ചാർജ് നൽകി സ്വകാര്യ കോൺട്രാക്റ്റ് കാര്യേജ് സർവ്വീസുകളെ ആയിക്കേണ്ട ഗതികേടിലായി യാത്രക്കാർ ‘ ഭരണമാറ്റം മുതലാക്കി സ്വകാര്യ കോൺട്രാക്റ്റ് ക്യാര്യേജ് ഓപ്പറേറ്റർ ലോബിയുമായുള്ള ഒത്തുകളിയുടെ ഇരയാവുകയാണ് യാത്രക്കാരെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം ആരോപിച്ചു.

പാലാ ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ക്ലാസ്സ് സർവീസുകൾ ഒന്നൊന്നായി മുടക്കം വരുത്തുകയോ നിർത്തലാക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ജയ്സൺമാന്തോട്ടം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *