പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ രചന മത്സരം നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട രചന മത്സരത്തിൽ രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്തു.
കഥ, കവിത, ഉപന്യാസം, പത്രവാർത്ത, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ എന്നീ വിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരം എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, വൈസ് പ്രസിഡൻ്റ് ബിൽന സിബി, ജോസഫ് തോമസ്, എഡ്വിൻ ജെയ്സ്, നിഖിൽ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.