പാലാ : ഇരുപത്തിയാറാമത് പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24, ശനിയാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രേഷൻ, 2 ന് ബൈബിൾ പ്രതിഷ്ഠ അസി. ഡയറക്ടർ ഇവാഞ്ചലൈസേഷൻ ഫാ. തോമസ് പുതുപ്പറമ്പിൽ. തുടർന്ന് വാർഷിക സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്യും.
പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ സ്വാഗതം ആശംസിക്കും. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, സിറോ മലബാർ കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ച് പ്രസംഗിക്കും. സെക്രട്ടറി ബാബു പോൾ പെരിയപ്പുറം റിപ്പോർട്ട് അവതരിപ്പിക്കും.

ജോളി തോമസ് വയലിൽകളപ്പുര കൃതജ്ഞതയും അർപ്പിക്കും. ഏ, ബി, സി, ഡി വിഭാഗത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ കുടുംബ കൂട്ടായ്മകൾക്കുള്ള ട്രോഫികളുടെ വിതരണവും സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുതിയ വ്യക്തികളെയും കുടുംബങ്ങളെയും ആദരിക്കലും ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.