Pala

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മവും ജെറിക്കോ പ്രാർത്ഥനയും

പാലാ : പാലാ രൂപത 43-ാമത് കൃപാഭിഷേകം ബൈബിള്‍
കണ്‍വെന്‍ഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നാളെ തിങ്കളാഴ്ച വൈകുന്നേരം 4 നു ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

പ്രോട്ടോസിഞ്ചെലൂസ്, വികാരി ജനറാളുമാർ, പ്രോക്യൂററ്റർ, ചാൻസലർ, രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാർ, വിവിധ ഇടവക വികാരിമാർ, എന്നിവർ സന്നിഹിതരായിരിക്കും. തുടർന്ന് വൈകിട്ട് അഞ്ചുമണി മുതൽ കൺവൻഷൻ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയും ആരംഭിക്കും.

ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. ഒക്ടോബർ മുതൽ നടക്കുന്ന മധ്യസ്ഥപ്രാർത്ഥന ഇപ്പോഴും തുടരുന്നു.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, അരുണാപുരം ഇടവക വികാരി ഫാ. എബ്രഹാം കുപ്പപുഴക്കൽ, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഡോ.ജോസഫ് അരിമറ്റത്ത്, രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ തുടങ്ങിയവരോടൊപ്പം അതാത് ഫോറോനയിലെ പ്രാർത്ഥനകൂട്ടായ്മ ഭാരവാഹികൾ ജറിക്കോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യാസിനികൾ, അല്മായ സഹോദരങ്ങൾ, യുവതിയുവാക്കൾ, കുട്ടികൾ, രൂപതയിലെ കരിസ്മാറ്റിക്, ഇവാഞ്ചലൈസേഷൻ, കുടുംബക്കൂട്ടായ്മ, YU4C ടീം അംഗങ്ങൾ, ബൈബിൾ കൺവൻഷൻ വോളണ്ടിയേഴ്‌സ്, എന്നിവർ പ്രാർത്ഥനയിൽ പങ്കെടുക്കും.

ഓരോ ദിവസത്തെയും പ്രാർത്ഥനകളുടെ ക്രമം:

Dec 1: പാലാ A, Dec 2: അരുവിത്തുറ, Dec 3: ഭരണങ്ങാനം, Dec 4: ചേർപ്പുങ്കൽ,
Dec 5: ഇലഞ്ഞി,Dec 6: കടനാട്, Dec 7: കടുത്തുരുത്തി, Dec 8: കൂട്ടിക്കൽ,
Dec 9: കോതനല്ലൂർ, Dec 10: കുറവിലങ്ങാട്, Dec 11: മൂലമറ്റം, Dec 12: മുട്ടുചിറ,
Dec 13: പ്രവിത്താനം, Dec 14: പൂഞ്ഞാർ,Dec 15: രാമപുരം, Dec 16: തീക്കോയ്, Dec 17: തുടങ്ങനാട്, Dec 18: പാലാ B.

Leave a Reply

Your email address will not be published. Required fields are marked *