Mundakayam

മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തും: പിസി ജോർജ്

മുണ്ടക്കയം : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രി താൻ വിജയിക്കുന്ന പക്ഷം താലൂക്ക് ആശുപത്രിയായി ഉയർത്തുവാൻ വേണ്ട നടപടികൾ ആരംഭിക്കുമെന്ന് പിസി ജോർജ്.

ആറ് വർഷങ്ങൾക്ക് മുൻപ് താൻ ജനപ്രതിനിധി ആയിരുന്ന കാലഘട്ടത്ത് അത്യാധുനിക സൗകര്യങ്ങളോടെ 5 നിലകളിലായി എക്സറെ സംവിധാനങ്ങളും, സന്ദർശക ലോബിയും,ഒബ്സെർവേഷൻ മുറികളും ലാബുകൾ , മൈനർ ഓപ്പറേഷൻ തീയേറ്റർ,ഒ.പി.മുറികൾ , ഫാർമസി,സ്ത്രീകൾക്കും, പുരുഷന്മാർക്കുമുള്ള ഐ.പി. വാർഡുകൾ ഉൾപ്പെടെ ഏഴോളം ഡോക്ടർമാരുമായി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ ഇപ്പോളത്തെ അവസ്ഥ അതി ദയനീയമാണെന്നും മുണ്ടക്കയത്തിന് സമീപ പ്രദേശങ്ങളിലുളള മുണ്ടക്കയം , കോരുത്തോട് , കൂട്ടിക്കൽ, പാറത്തോട്, എരുമേലി പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്ത് നിവാസികൾക്ക് ആതുര ശുശ്രൂഷയ്ക്കുളള ഏക ആശ്രയമായ ഈ സർക്കാർ ആശുപ്രതിയോട് കാണിക്കുന്ന അവഗണനയ്ക്ക് ഈ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി പറയുമെന്നും പിസി ജോർജ് പറഞ്ഞു.

NDA വിജയിച്ചാൽ നിയോജക മണ്ഡലത്തിലെ 70 വയസ്സിൽ താഴെയുള്ള മുഴുവൻ ആളുകളെയും കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികത്സ ഉറപ്പാക്കുമെന്നും മുണ്ടക്കയം ഈസ്റ്റ് പഞ്ചായത്തിൽ നടന്ന സ്ഥാനാർഥി പര്യാടനത്തിൽ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാവിലെ വണ്ടൻപതാലിൽ നിന്നും ആരംഭിച്ച പര്യടനം ചെളിക്കുഴിയിൽ സമാപിച്ചു. പര്യടന പരിപാടി ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ഉദ്ഘാടനം ചെയ്തു. പരിണയ് ഫുകെ,പ്രകാശ്,എൻ ഹരി,പത്മകുമാർ തുടങ്ങിയ ബിജെപി നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *