General

പ്രളയം തകർത്ത കൂട്ടിക്കലിനെ വീണ്ടെടുക്കും : പി സി ജോർജ്

കൂട്ടിക്കൽ : പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ മേഖലയോട് സംസ്ഥാന സർക്കാരും,MLA യും കഴിഞ്ഞ 5 വർഷം കാട്ടിയ കടുത്ത അലംഭാവം ഒരു തരത്തിലും നീതികരിക്കാനാകാത്തതാണെന്നും മേഖലയിലെ മുണ്ടക്കയം – ഇളംകാട് – വാഗമൺ റോഡ്, പൂഞ്ഞാർ- കൈപ്പള്ളി-ഏന്തയാർ റോഡ് ഉൾപ്പെടെയുള്ള നിരവധി റോഡുകൾ ഇതുവരെ പൂർത്തീകരിക്കാനാകാത്തത് നിലവിലെ ജനപ്രതിനിധിയുടെ കഴിവുകേടാണെന്നും പിസി ജോർജ് പറഞ്ഞു.

കൂടാതെ മൂപ്പൻമല പാലവും നിരവധി നടപ്പാലങ്ങൾ ഉൾപ്പെടെ പുനർ നിർമ്മിക്കാത്തതും പ്രളയത്തെ തുടർന്ന് കൃഷി സ്ഥലം നഷ്ടപ്പെട്ടവർക്ക് വേണ്ടി വേണ്ടത്ര നഷ്ട പരിഹാരമോ മറ്റ് അനൂകൂല്യമോ പോലും നൽകാത്ത കടുത്ത വഞ്ചനകൾക്കെതിരെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ NDA ക്ക് അനുകൂലമായി വിധിയെഴുതുന്ന പക്ഷം ചുരുങ്ങിയ ദിവസത്തിനുള്ളിൽ കൂട്ടിക്കൽ മേഖലയ്ക്ക് ആശ്വാസകരമായ എല്ലാ നടപടിയും കൈക്കൊള്ളുന്നുമെന്നും കൂട്ടിക്കൽ പഞ്ചായത്തിലെ വാഹനപര്യടനത്തിൽ പ്രവർത്തകരും, ജനങ്ങളുമൊരുക്കിയ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.

പറത്താനത്ത് നിന്നും ആരംഭിച്ച പര്യടനം ഇളംകാട് ടൗണിൽ സമാപിച്ചു. പര്യടന വേളയിൽ ദേശീയതയിലേക്ക് കടന്നുവന്ന അബ്‌ദുൾ മജീദ് പുത്തൻവീട്ടിൽ, റിട്ട.തഹസിൽദാർ റെജി ഇ.എം തുടങ്ങിയവരെ പിസി ജോർജ് ബിജെപി യിലേക്ക് പൊന്നാടയണിയിച്ച് സ്വീകരിച്ചു.

പര്യടനത്തിന് സജീവ് കെ.എൻ,ദിനേഷ് പി.ജി,സജി കുരീക്കാട്ട്,അനൂപ് പൂവത്തോലി,പി എം മജേഷ്,കെ ബി മധു,സണ്ണി കഥളിക്കാട്ടിൽ,കെ സി ബിനു,തോഉണ്ണി മസ് വാഴേപ്ലാക്കൽ,പ്രമോദ് കൂട്ടിക്കൽ,രവി താളുങ്കൽ,ഉണ്ണി പറത്താനം,വിനോദ് കൊടിത്തോട്ടത്തിൽ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി. നാളത്തെ വാഹന പര്യടനം തിടനാട് പഞ്ചായത്തിൽ രാവിലെ മൂന്നാം തോടിൽ നിന്നും ആരംഭിച്ച് പിണ്ണാക്കനാട് ടൗണിൽ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *