Erattupetta

മലയോര കർഷകർ കുടിയിറങ്ങാൻ ഗൂഢതന്ത്രമൊരുക്കി ഇടതു സർക്കാർ: പിസി ജോർജ്

ഈരാറ്റുപേട്ട : വന്യജീവി അക്രമണവും, മനുഷ്യ ഹത്യയും തുടർക്കഥയാകുമ്പോൾ സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടക്കുന്നത്. വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാൻ പ്രേരിപ്പിക്കുന്ന നടപടികളാണ് വനംവകുപ്പും, ഇടതു പക്ഷ സർക്കാരും അനുവർത്തിച്ചു വരുന്നത്. ഇതിന്റ ഭാഗമായിട്ടാണ് മലയോര മേഖലയിലെ നിർമ്മാണ നിരോധനവും സംസ്ഥാന വ്യാപകമായി വനം വകുപ്പ് കൃഷി ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഇടതുപക്ഷ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

സംസ്ഥാന രൂപീകരണ സമയത്ത് 29% വനവിസ്തൃതി ഉണ്ടായിരുന്ന സംസ്ഥാനം ഇന്ന് 33% വനവിസ്തൃതിയായി ഉയർന്നിരിക്കുന്നത് ഘട്ടം ഘട്ടമായി ജനങ്ങളെ വൻ രീതിയിൽ കുടിയിറക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

ഇതിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു വന്യമൃഗങ്ങളെ വ്യാപകമായി ജനവാസ മേഖലയിലേക്കിറക്കി മനുഷ്യഹത്യ ഉൾപ്പെടെ ജനങ്ങളുടെ ജീവനോപാദികളായ കൃഷിയടങ്ങളും, വളർത്തുമൃഗങ്ങളെയും ഇല്ലാതാകുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികൾക്കും സർക്കാർ കൂട്ടുനിൽക്കുകയാണ്.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആറ് മനുഷ്യ ജീവനുകൾ വന്യ ജീവി ആക്രമണത്തിൽ പൊലിഞ്ഞിട്ടും സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുവാനോ, മതിയായ നഷ്ടപരിഹാരം കൊടുക്കുവാനോ തയ്യാറാകാത്തത് കർഷകരെ വഞ്ചിക്കുന്ന സമീപനമാണെന്നും പിസി ജോർജ് പറഞ്ഞു.

വയനാട്ടിൽ ഇന്നലെ പ്രതിഫലിച്ച ജനങ്ങളുടെ പ്രതിഷേധത്തെപ്പോലും ഇടത് – വലത് മുന്നണികൾ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കാനുള്ള ശ്രമമാക്കി മാറ്റുകയാണുണ്ടായത് ഇതിനെതിരെ മനസാക്ഷിയുള്ള മനസ്സുകൾ ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *