കാഞ്ഞിരപ്പള്ളി: കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന നിയമശില്പശാല സംഘടിപ്പിച്ചു.
അഡ്വ :രാജ്മോഹൻ അധ്യക്ഷതയിൽ നടന്ന ശില്പശാല ബഹു:കാഞ്ഞിരപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്ക്കേറ്റുമാരായ അഡ്വ നിയാസ്, അഡ്വ. ജയസൂര്യ, അഡ്വ.മുഹമ്മദ് സാലി, അഡ്വ.കുമാരി മാളവിക, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
റ്റിഎൽസി സെക്രട്ടി സജു സെബാസ്റ്റ്യൻ ,സോജ ബേബി , തുടങ്ങിയവർ സംസാരിച്ചു. കോടതി നടപടികളെ കുറിച്ച് അറിയുന്നതിനായി കുട്ടികൾ മജിസ്ട്രേറ്റ് കോടതി സന്ദർശിക്കുകയും ചെയ്തു.
തുടർന്ന് നടന്ന സമാപന സമ്മേളനം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ അഡ്വ:നസീബ് എ അബ്ദുൽ റസാഖ് ഉദ്ഘാടനം നിർവഹിച്ചു ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നിത്യാ പ്രസാദ് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.