Poonjar

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

പൂഞ്ഞാർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ധർണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക,പ്രതിദിന കൂലി 600 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക,തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗിക എൻ, എം, എം എസ്, ജിയോ ടാഗിങ് എന്നിവ പിൻവലിക്കുക,യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക,ക്ഷേമ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുത്തുക സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്‌ജറ് അനുവദിക്കുക എന്നതായിരുന്നു മുദ്രാവാക്യ ഉയർത്തിയായിരുന്നു പ്രതിഷേധം.

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷനായി. സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടീ മുരളിധരൻ,  ബിന്ദു അശോകൻ, ടി ആർ ശിവദാസ്, ലോക്കൽ സെക്രട്ടറി കെ പി മധു കുമാർമധുകുമാർ, യൂണിയൻ ഏരിയാ കമ്മിറ്റി അംഗം പ്രിയ, രജനി സുധാകരൻ  ബിന്ദു അജി ,ബീന മധുമോൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *