പാലാ: ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സ് പാലാ സെന്റ് മേരീസ് ജി എച്ച് എസ് എസിൽ കുട്ടികളുടെ വായനയ്ക്കായി ദീപിക ദിനപ്പത്രം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസ്യുന് പത്രം നൽകി നിർവ്വഹിക്കുന്നു.
ദീപിക അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ സജിമോൻ തോമസ് അദ്ധ്യാപകരായ സിസ്റ്റർ ജയ്മി, സിസ്റ്റർ ദീപ്തി, സിസ്റ്റർ റോസ് മരിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





