തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ 6.30 ന് കളത്തുക്കടവിൽ ആരംഭിച്ചു തെള്ളിയാമറ്റം, പ്ലാശ്നാൽ, ഇഞ്ചോലിക്കാവ്, ഈരാറ്റുപേട്ട, അമ്പാറ നിരപ്പ്, ചേന്നാട്,ചോറ്റി എന്നീ സ്ഥലത്തു കൂടിയാണ് സർവീസ് നടത്തുന്നത്.
ബസ് പ്ലാശ്നാൽ എത്തിയപ്പോൾ വമ്പിച്ച സ്വീകരണം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ആയ അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ മെബർ മാരായ ബിജു K. K, സുരേഷ് P. K, എൽസമ്മ തോമസ്, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ഡിജു സെബാസ്റ്റ്യൻ, NPK മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ മുതലക്കുഴി, തോമാച്ചൻ താളനാനി, തദ്ദേശ വാസികൾ ഉൾപ്പടെ കളത്തുക്കടവ് വരെ ബസിൽ യാത്ര ചെയ്തു വേറിട്ട അനുഭവം ഉളവാക്കി.