അരുവിത്തുറ: ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിന്നുള്ള രണ്ട് എൻസിസി കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു.
എയ്ഡഡ് വിഭാഗം ബികോം മൂന്നാം വർഷ വിദ്യാർഥി കുരുവിള സെബാസ്റ്റ്യൻ, ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിനി അൽഫോൻസ അലക്സ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള ക്യാംപിൽ പരിശീലനത്തിലാണ് രണ്ടുപേരും.