തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന നാഗപാറ -കടുക്കാസിറ്റി റോഡ് യഥാർഥ്യമായി. നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്ര ക്ലേശങ്ങൾക്ക് ഇതോടെ വിരാമമായി.
ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ താഴത്തുപറമ്പിലിന്റെയും പ്രദേശവാസിയും മുൻ മെമ്പറുമായ മുരളി ഗോപാലൻ്റെയും,ജിൻസ് മുതുകാട്ടിലിൻ്റെയും നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളായ എമ്മാനുവൽ മുതുകാട്ടിൽ,സുനിൽ പാലിയേകുന്നേൽ എന്നിവരുടെ ഉടമസ്ഥയിലുള്ള സ്ഥലം പഞ്ചായത്തിന് റോഡ് നിർമ്മിക്കുന്നതിനായി ഏകദേശം ഒന്നരവർഷം മുമ്പ് സൗജന്യമായി വിട്ടു നൽകുകയും ചെയ്തു.

പ്രദേശവാസികളുടെ ആവശ്യപ്രകാരം 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ഓമന ഗോപാലൻ(ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.ഇതോടെ ദീർഘനാളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി.