കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ബെസ്റ്റ് എൻ എസ് എസ് യൂണിറ്റ് അവാർഡ് ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് കരസ്ഥമാക്കി. ഈ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ അദ്ധ്യാപകൻ ശ്രീ ജിബിൻ അലക്സിന് ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡും ലഭിച്ചു.
ഇന്നലെ അമലഗിരി ബി കെ കോളേജിൽ വച്ച് നടന്ന അവാർഡുദാന ചടങ്ങിൽ ബഹുമാന്യ സാമൂഹികക്ഷേമ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ. വി എൻ വാസവൻ അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. ഫാ. ബേബി സെബാസ്റ്റ്യൻ കോളേജിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി. ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച ഈ അവാർഡിന് പ്രിൻസിപ്പൽ നന്ദിപറഞ്ഞു.





