General

ഹർത്താൽ ദിനത്തിൽ നാടിന് മാതൃകയായി കായികതാരങ്ങളും കായിക അധ്യാപകനും

കൂട്ടിക്കൽ: കുട്ടികൾ ഗ്രാമപഞ്ചായത്ത് വാർഡ് 11, 12 സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ്റെ നാട് , എൻ്റെ വാർഡ് , എൻ്റെ വീട് ക്യാമ്പയിൻ പരിപാടി കൂട്ടിക്കൽ ടൗണിൽ വച്ച് നടന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ പരിപാടി വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

ശുചീകരണ പരിപാടി വെട്ടിക്കാനം വാർഡ് മെമ്പർ ഷീബ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ശശിചന്ദ്രൻ , ദേവസ്യാച്ചൻ പുളിക്കൽ ആശംസകൾ നേർന്നു.

ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉദ്യോഗസ്ഥർ, കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ ആശാ പ്രവർത്തകർ ഹരിത കർമ്മ സേന അംഗങ്ങൾ അംഗനവാടി പ്രവർത്തകർ പൊതുപ്രവർത്തകർ സ്ഥാപനം മേധാവികൾ വ്യാപാരി , തൊഴിലാളി സുഹൃത്തുക്കൾ കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിലെ കായിക താരങ്ങൾ , കായിക അധ്യാപകൻ ദേവസ്യാച്ചൻ പുളിക്കൽ, പൊതു പ്രവർത്തകരായ ശശി ചന്ദ്രൻ, സി എച്ച് ഇബ്രാഹിം, ബോബി ജോസഫ്, ഷമീർ, CDS അംഗം ഉഷ സോമരാജൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *