General

നാല് തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി ജൂനിയർ ടെക്നിക്കൽ സ്കൂൾ മുത്തോലിയുടെ പൂർവ്വ വിദ്യാർത്ഥി സംഗമം

4 തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി മുത്തോലി ജൂനിയർ ടെക്നിക്കൽ സ്കൂൾ 1982-84 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം. 42 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സിൽ പഠിച്ചവരിൽ 36 പേർ 16/06/2024 ഞായറാഴ്ച തങ്ങളുടെ കലാലയത്തിൽ വീണ്ടും ഒരുമിച്ചു കൂടി.

അന്നത്തെ വിദ്യാർത്ഥികൾ, പഠിപ്പിച്ച അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾ, ഇവരിൽ മൂന്നുപേരുടെ കൊച്ചുമക്കൾ എന്നിങ്ങനെ നാല് തലമുറകളാണ് ഇവിടെ സംഗമിച്ചത്. തലമുറകളെ കോർത്തിണക്കി നിലനിൽക്കുന്ന ഈ കൂട്ടായ്മ നാടിന് തന്നെ അഭിമാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാണി സി കാപ്പൻ എംഎൽഎ ചൂണ്ടിക്കാട്ടി.

ഡോ. ടോണി ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ഈ വർഷം സർവീസിൽ നിന്നും റിട്ടയർ ചെയ്ത ആന്റണി കെ സി, നടരാജസുന്ദരം വി എൻ, വേണുഗോപാൽ കെ എസ്, ജയകുമാർ എന്നിവർക്ക് അദ്ധ്യാപകരായ പ്രകാശ് എം വെട്ടം, ശ്രീ രാമചന്ദ്രൻ നായർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ശ്രീ സജി തോമസ് , ശ്രീ ജോസഫ് മാനുവൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *