ഈരാറ്റുപേട്ട: കേരളം ഇന്നാർജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയ്ക്ക് കാരണം മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയാ സാഹിബിന്റെ വിദ്യാഭ്യാസ നയം കൊണ്ടു കൂടിയാണ് എന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ സെമിനാർ അഭിപ്രായപ്പെട്ടു.
ഹൈസ്കൂൾ, സെക്കന്ററി വിദ്യാഭ്യാസം സൗജന്യമാക്കിയും പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ തുടങ്ങിയും കാലിക്കട്ട്, കൊച്ചി സർവ്വകലാശാലകൾ സ്ഥാപിച്ചും സി.എച്ച് വിപ്ലവം സൃഷ്ടിച്ചു.
ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സകല സാധ്യതകളും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക ജനവിഭാഗങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തിയ മഹാനായിരുന്നു സി.എച്ച് എന്ന് കോട്ടയം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സെമിനാർ ഉൽഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ്സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ പ്രസ്താവിച്ചു.
സംസ്ഥാന സമിതി അംഗം ഷെരീഫ് സാഗർ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് അഡ്വ.വി. പി.നാസർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ അമീർ ചേനപ്പാടി, കെ.എ.മുഹമ്മദ് അഷറഫ്, ബിലാൽ റഷീദ്, ഷമീർ തലനാട്, സുഹ്റ അബ്ദുൾ ഖാദർ, അമീൻപിട്ടയിൽ, സാജിദ് എബിസി,
റാസി പുഴക്കര, കെ.എച്ച് ലത്തീഫ്, മുഹമ്മദ് ഹാഷിം, വി.എം സിറാജ്, മാഹിൻ കടുവാമുഴി, അൻവർ ആലപ്ര, അബ്സാർമുരിക്കോലി, മുനീർ ഹുദ, ഒബി വടയത്തറയിൽ,ഷിഹാബ് കാടാമല, സനീർ ചോക്കാട്ടിൽ, ഷഹുബാനത്ത് ടീച്ചർ, വി.പി മജീദ്, അബ്ദുള്ള മുഹ്സിൻ, ജുനൈദ്, റിയാസ് പ്ലാമൂട്ടിൽ, നാസർ. വെളളൂപ്പറമ്പിൽ, അസീസ് പത്താഴപടി, ഹബീബുള്ള വാഴമറ്റം, തൻസീം, എന്നിവർ സംബന്ധിച്ചു.