Kanjirappally

ഫയർ സ്റ്റേഷൻ സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി : ഗവൺമെൻറ് വി.എച്ച് .എസ്. എസ് മുരിക്കുംവയൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു.രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന വിവിധ തരം ഉപകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും, ഉപകരണങ്ങൾ നേരിട്ട് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ഈ സന്ദർശനത്തിലൂടെ അഗ്നിരക്ഷാ സേനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരം ലഭിക്കുകയുണ്ടായി.അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ .കെ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുദർശൻ കെ .എസ് ഫയർമാൻമാരായ ബിനു.വി , അജ്മൽ , ഷാരോൺ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം കോർഡിനേറ്റർ ജെസ്റ്റീന കെ.ജെ, ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം വി, അധ്യാപകരായ സുനിൽ സെബാസ്റ്റ്യൻ, മോനിഷ കെ എം എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *