മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ദീർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ജി ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻ ഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽ
ഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെയും ആദരിക്കുകയും ചെയ്തു.
കേരള ഗവൺമെൻ്റ് പ്ലാൻ ഫണ്ടിൽ അനുവദിച്ച് നിർമ്മച്ച മോഡൽ റിസോഴ്സ് ഇൻക്യൂസീവ് റൂമിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗംപി കെ പ്രദീപ് നാട മുറിച്ച് തുറന്ന് കൊടുത്തു. തുടർന്ന നടന്ന പൊതുസമ്മേളനം പി ടി എ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യക്ഷത വഹിച്ചു.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺസുലോചന സുരേഷ്,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ. എൻ സോമരാജൻ, എസ് എസ് കെ കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാട്ട്, എസ് എം സി ചെയർമാൻ രാജേഷ് മലയിൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്,എച്ച് എം എം സ്മിത എസ് നായർ,
പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി , എം പി ടി എ പ്രസിഡണ്ട് മാനസി അനീഷ്, ബി സുരേഷ് കുമാർ, ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി, ലേഖ ജി ,ഡോക്ടർ അരുൺ കുമാർ, ജൂവൽ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും,കോട്ടയം സൂര്യ ഗംഗമ്യൂസിക് ബാന്റിന്റെ ഗാനമേള ഉണ്ടായിരുന്നു.





