ലയൺസ് ഡിസ്ട്രിക്ട് 318- B യും ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും സംയുക്തമായി ഗവ. എച്ച്എസ്എസ് ഈരാറ്റുപേട്ട എൻഎസ്‌എസ് യൂണിറ്റുമായി സഹകരിച്ച് ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് എച്ച്.എസ് ൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിൽ 2025 ഡിസംബർ 31 ബുധൻ വൈകുന്നേരം 06.30 ന്
യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺ ഷാജിമോൻ മാത്യു നയിച്ച മോട്ടിവേഷൻ ക്ലാസും പുതുവർഷ ആഘോഷവും സ്നേഹവിരുന്നും നടന്നു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷീജ എസ് അധ്യക്ഷത വഹിച്ചു. ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സി ബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
പി ടി എ പ്രസിഡൻ്റ് മുജീബ് മടത്തിപ്പള്ളിൽ, ലയൺസ് ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ.റ്റി തെക്കേൽ, സ്റ്റാൻലി തട്ടാരുപറമ്പിൽ, ജോസഫ് ചാക്കോ, ദീപാ മോൾ ജോർജ്ജ്, സൂസൻ വി.ജോർജ്ജ്, പ്രോഗ്രാം ഓഫീസർ സിന്ധു പി.ജി, മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.





