Pala

വാഹൻ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം

പാലാ: വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പരുകൾ വാഹൻ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് പാലാ സബ് ആർ.ടി.ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ആയിരിക്കണം വാഹനിൽ ചേർക്കേണ്ടത്. അപേക്ഷകന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴിയും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം.

ഇതിന് സാധിക്കാത്തവർ ഇ-ആധാർ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച ശേഷം ആർ.ടി ഓഫീസിലെ പ്രത്യേക കൗണ്ടറിൽ എത്തി മൊബൈൽ നമ്പർ ചേർക്കാം.

കോട്ടയം ജില്ലയിലെ എല്ലാ ആർ.ടി/സബ് ആർ. ഓഫീസുകളിലും ഈ സൗകര്യം ഫെബ്രുവരി 15 വരെ ലഭ്യമായിരിക്കുമെന്ന് പാലാ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *