വെള്ളികുളം: മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ജോൺ മരിയ വിയാനി പുണ്യവാളൻ്റെ തിരുനാൾ ആചരിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ അലീനാ ടോണി തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
അൽഫോൻസാ കൊച്ചുപുരക്കൽ ആമുഖപ്രഭാഷണം നടത്തി വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി.മെറീന കടപ്ലാക്കൽ,അനിലാ മോൾ തോമസ് വില്ലന്താനത്ത്, മിലൻ സെബാസ്റ്റ്യൻ മൈലക്കൽ എന്നിവർ പ്രസംഗിച്ചു.
ഇടവക വൈദികരെയും സന്ന്യസ്തരെയും ആദരിക്കുന്നതിന്റെ ഭാഗമായി സമ്മേളനത്തിൽ ഇടവക വികാരി ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, സിസ്റ്റർ ഷാൽബി മരിയ മുകളേൽ,സിസ്റ്റർ ആഗ്നസ് മരിയ അധികാരത്തിൽ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.
ഗ്രീൻ ഹൗസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡാനി സുനിൽ മുതുകാട്ടിൽ മരിയ കുര്യാക്കോസ് വട്ടോത്ത്, ഡോണാ ആന്റണി അവരാകുന്നേൽ, ജോസ്നാ രാജേഷ് മുതുപേഴത്തേൽ, മെൽബിൻ സുനിൽ മുതുകാട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.