പി. എം. എസ്. എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് കൗൺസിലർ ശ്രീ.സജീർ ഇസ്മയിൽ സംസാരിച്ചു. സ്കൂൾ മാനേജർ എം. എസ് പരീത് അധ്യക്ഷനായ യോഗത്തിൽ അഡ്വക്കേറ്റ് വി.പി നാസർ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആ.ർ സംസാരിച്ചു. പരിപാടികൾക്ക് സ്കൂളിലെ Read More…
സാധാരണക്കാരായ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് റെസിഡന്റ്സ് അപെക്സ് കൌൺസിൽ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടൻ ജനറൽ സെക്രട്ടറി ജോബ് അഞ്ചേരിൽ എന്നിവർ ആവശ്യപ്പെട്ടു. വൈദുതി നിരക്ക് വർധന വിഷയം റെഗുലേറ്ററി കമ്മീഷൻ മുൻപാകെ വിശദമായി അവതരിപ്പിച്ചിരുന്നതാണ്. വൈദുതി നിരക്ക് വർധന മൂലം പൂർണമായും ജീവിത ചിലവുകൾ കൂടുന്ന സാഹചര്യം നിലവിൽ വരും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
മറ്റക്കര : അൽഫോൻസാഗിരി ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5 ന് കൊടിയേറ്റ് 5.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന (റവ. ഫാ. ആൻ്റെണി തോണക്കര),6.30 ന് സിമിത്തേരി സന്ദർശനം, പൊതു പ്രാർത്ഥന, 7 ന് വാഹന വെഞ്ചരിപ്പ് ഫെബ്രുവരി 1 ശനി വൈകിട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (റവ ഫാ.സ്കറിയ മലമാക്കൽ), 7 ന് ജപമാല പ്രദക്ഷിണം, 7.45 ന് കഴുന്നു നേർച്ച Read More…